ഞാന് എന്തുകൊണ്ട് റജിസ്റ്റര് ചെയ്യണം?

ജസ്റ്റ് ലാന്ഡഡ് കമ്മ്യൂണിറ്റി മംബര്മാര് തമ്മില്തമ്മിലുള്ള പരസ്പരധാരണ വിശ്വാസം എന്നിവയില് അധിഷ്ടിതമായണ് പ്രവര്ത്തിക്കുന്നത്. കമ്മ്യൂണിറ്റിയുടെ ചില ഭാഗങ്ങള് എല്ലാവര്ക്കും കാണുവാനാകും. എന്നാല് റജിസ്റ്റര് ചെയ്ത മെംബര്മാര്ക്കു മാത്രമേ വിവരങ്ങള് പ്രസിദ്ധപ്പെടുത്തുക, മറ്റുള്ളവരുമായി ബന്ധപ്പെടുക, ഫോറങ്ങളില് പങ്കെടുക്കുക, സുഹ്യത്തുകളെ സമ്പാദിക്കുക, പുതിയ ആളുകളുമായി ബന്ധപ്പെടുക, സന്ദേശങ്ങള് ലഭിക്കുക എന്നിവയ്ക്ക് സാദ്ധ്യമാകുകയുള്ളൂ.

റജിസ്റ്റ്റേഷന് സൗജന്യമാണോ?

അതെ. ജസ്റ്റ് ലാന്ഡഡില് റജിസ്റ്റ്റേഷനും മെംബര്ഷിപ്പും സൗജന്യമാണ്.

ജസ്റ്റ് ലാന്ഡഡില് എന്റെ ഡാറ്റ എത്രകണ്ട് സുരക്ഷിതമാണ്?

ജസ്റ്റ് ലാന്ഡഡില് നിങ്ങള് എന്റര് ചെയ്യുന്ന എല്ലാ വിവരങ്ങളും സുരക്ഷിതമായ ഞങ്ങളുടെ ഡാറ്റ കേന്ദ്രത്തിലെ ഞങ്ങളുടേതുമാത്രമായ സെര്വറുകളിലാണു സൂക്ഷിക്കുന്നത്. നിങ്ങളുടെ പ്രൊഫൈലോ ഡാറ്റയോ മറ്റുള്ളവര്ക്ക് ഞങ്ങള് യാതൊരു കാരണവശാലും കൈമാറുന്നതല്ല. ഞങ്ങളുടെ ഡാറ്റാ പോളിസിയെക്കുറിച്ച് കൂടുതലറിയുവാന് നിബന്ധനകളും വ്യവസ്ഥകളും സ്വകാര പോളിസി എന്നിവ കാണുക.

എന്റെ സ്വകാര്യത എങ്ങിനെ എനിക്ക് മാനേജ് ചെയ്യുവാനാകും?

ജസ്റ്റ് ലാന്ഡഡ് കമ്മ്യൂണിറ്റി പുതിയ ആളുകളുമായി കണ്ടുമുട്ടുവാനും സുഹ്യത്തുക്കളുമൊത്ത് വിവരങ്ങള് കൈമാറുവാനും എളുപ്പമാക്കുന്നു. എന്നിരുന്നാലും, ഒരു പക്ഷേ ലോകത്തിലുള്ളവരെല്ലാം നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള് കാണുന്നതില് നിങ്ങള്ക്ക് താത്പര്യമില്ലായിരിക്കാം. നിങ്ങളുടെ സ്വകാര്യ സെറ്റിങ്ങ്സില് , നിങ്ങളുടെ വിവരങ്ങള് എങ്ങിനെ പങ്കുവയ്ക്കണമെന്നത്, നിങ്ങളുടെ പ്രൊഫൈല്, നിങ്ങളുടെ സുഹ്യത്തുക്കള്, ബന്ധപ്പെടുവാനുള്ള വിവരങ്ങള് എന്നിവയടക്കം, നിങ്ങള്ക്ക് ഏളുപ്പത്തില് മാറ്റുവാനാകും. മറ്റു മെംബര്മാര് നിങ്ങളുമായി ബന്ധപ്പെടുന്നതിനെ നിങ്ങള്ക്ക് തടയുവാനുമാകും.

Why എന്റെ ഇമെയില് വിലാസം നിങ്ങള്ക്കെന്തുകൊണ്ട് തിട്ടപ്പെടുത്തണം?

ഞങ്ങള് നിങ്ങളുടെ ഇമെയില് വിലാസം തിട്ടപ്പെടുത്തുന്നത്, മറ്റുള്ളവര്ക്ക് നിങ്ങളുടെ പോസ്റ്റിങ്ങിനു മറുപടിയായി സന്ദേശങ്ങളയക്കുവാനകുമെന്നുറപ്പുവരുത്തുവാനും വ്യാജ പോസ്റ്റിങ്ങുകള് കുറയ്ക്കുവാനുമാണ്. ഞങ്ങള് നിങ്ങളുടെ ഇമെയില് വിലാസം ഒരിക്കലും പ്രദര്ശിപ്പിക്കില്ല. അത് ആര്ക്കും നല്കുകയോ നിങ്ങള്ക്ക് സ്പാം അയക്കുകയോ ഇല്ല.

എനിക്ക് “ലോഗിന്” ചെയ്യുവാനാകുന്നില്ല, എന്തുകൊണ്ട്?

  • നിങ്ങള് കൊടുത്ത പാസ്വേഡ് ഒരു പക്ഷേ റജിസ്റ്റര് ചെയ്യുമ്പോള് നിങ്ങള് നല്കിയ പാസ്വേഡ് ആയിരിക്കില്ല. പാസ്വേഡ് റീസെറ്റ് ചെയ്യുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
  • നിങ്ങള് ഇപ്പോള് റജിസ്റ്റര് ചെയ്തിട്ടേയുള്ളുവെങ്കില് ഒരു പക്ഷേ നിങ്ങള് നിങ്ങളുടെ അക്കൗണ്ട് സക്രിയമാക്കിയിട്ടുണ്ടാകില്ല. നിങ്ങളുടെ ഇമെയില് വിലാസം തിട്ടപ്പെടുത്തുന്നതിനായി ഞങ്ങള് നിങ്ങള്ക്ക് ഒരു ഇമെയില് അയച്ചിട്ടുണ്ട്. (ഈ ഇമെയില് ലഭിച്ചിട്ടില്ലെങ്കില് നിങ്ങളുടെ സ്പാം അല്ലെങ്കില് ജങ്ക് ഫോള്ഡറില് കൂടി പരിശോധിക്കുക). അക്കൗണ്ട് സക്രിയമാക്കുവാനായി ഈ ഇമെയിലിലെ ലിങ്കില് ക്ലിക്ക് ചെയ്യേണ്ടതുണ്ട്. നിങ്ങള്ക്ക് ഇമെയില് ലഭിച്ചിട്ടില്ലെങ്കില്, വീണ്ടും ലോഗിന് ചെയ്യുവാന് ശ്രമിക്കുക: നിങ്ങള് ഇമെയില് വീണ്ടുമയക്കുവാനുള്ള ലിങ്കോടുകൂടിയ ഒരു സന്ദേശം കാണും

എനിക്ക് തിട്ടപ്പെടുത്തുവാനുള്ള ഇമെയില് ലഭിച്ചില്ല

ചില ഇമെയിലുകള് സ്പാം അല്ലെങ്കില് ജങ്ക് ഫോള്ഡറിലേക്ക് നീക്കം ചെയ്യപ്പെടും, അവിടെകൂടി നോക്കുക.

അടിസ്ഥാന പ്രൊഫൈലില് ഞാന് എന്റെ പേര് എന്തിനു കൊടുക്കണം?

ജസ്റ്റ് ലാന്ഡഡ് കമ്മ്യൂണിറ്റിയെന്നത് സത്യസന്ധമായ ആളുകളെ കണ്ടുമുട്ടുവാനും അവരുമായി നിങ്ങളുടെ പുറമ്രാജ്യത്തെ അനുഭവങ്ങള് പങ്കുവയ്ക്കുവാനുമുള്ള ഒരിടമാണ്. കമ്മ്യൂണിറ്റിയില് പങ്കെടുക്കുവാനായി, നിങ്ങളാരെന്ന് മറ്റു മെംബര്മാര്ക്കറിയുവാനുതകുന്ന ചില അടിസ്ഥാന വിവരങ്ങള് സമര്പ്പിക്കേണ്ടതുണ്ട്.

ഞാന് എന്തിന് ഒരു പ്രൊഫൈല് ചിത്രം അപ്ലോഡ് ചെയ്യണം?

കമ്മ്യൂണിറ്റിയിലെ മറ്റംഗങ്ങള്ക്ക് അവര് ആരോടാണ് സംസാരിക്കുനതെന്ന് കാണുവാനായി. ഞങ്ങള് മെംബര്മാര് അവരുടെ ശരിയായ ഫോട്ടൊ അവരുടെ പ്രൊഫൈലിനൊപ്പം ചേര്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.

ഞാന് സുഹ്യത്തുക്കളെ എങ്ങിനെ ക്ഷണിക്കും?

ജസ്റ്റ് ലാന്‍ഡഡ് കമ്മ്യൂണിറ്റിയില്‍ എത്ര കൂടുതല്‍ സുഹ്യത്തുക്കളുണ്ടോ, അത്രയും കൂടുതല്‍ അത് രസകരമാകുന്നു. നിങ്ങളുടെ വലയം വിപുലപ്പെടുത്തുവാനായി, നിങ്ങള്‍‌ക്ക് ഒന്നുകില്‍ മറ്റു മെംബര്‍മാരെ നിങ്ങളുടെ സുഹ്യത്താകുവാന്‍ ക്ഷണിക്കാം അല്ലെങ്കില്‍ നിങ്ങള്‍‌ക്കറിയാവുന്ന മറ്റുള്ളവരെ ജസ്റ്റ് ലാന്‍ഡഡില്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഇമെയില്‍ ചെയ്ത് ജസ്റ്റ് ലാന്‍ഡഡില്‍ ചേരുവാന്‍ ക്ഷണിക്കാം friend invite page

ആരോടെങ്കിലും “ഹലോ എന്നു പറയുക” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ഒരു സന്ദേശം എഴുതാതെ മറ്റൊരു മെംബറോട് “ഹലോ” എന്നു പറയുക. നിങ്ങളുടെ ഹോം പേജില്‍ മറ്റുള്ളവര്‍ നിങ്ങളോട് ഹലോ പറഞ്ഞിട്ടുണ്ടോ എന്നും കാണാം.

മറ്റൊരു മെംബര് എന്നെ ബുദ്ധിമുട്ടിക്കുന്നു. അതിനെക്കുറിച്ച് എനിക്ക് എന്തു ചെയ്യുവാനാകും. ?

നിങ്ങള്‍‌ക്ക് സ്വീകാര്യമല്ലാത്ത സന്ദേശങ്ങള്‍ മറ്റൊരു ഉപഭോക്താവ് നിങ്ങള്‍‌ക്കയക്കുകയാണെങ്കില്‍, ഈ ഉപഭോക്താവിനെ നിങ്ങള്‍‌ക്കു തടയാം. അതിനോടൊപ്പം സന്ദേശത്തിന്റെ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യുകയുമാവാം. ഒരു ഉപഭോക്താവിനെ തടഞ്ഞത് നീക്കം ചെയ്യുവാന്‍ തടഞ്ഞ ഉപഭോക്താക്കള്‍. ഞങ്ങളുടെ കമ്മ്യൂണിറ്റി നിയമങ്ങളുടെ ആധാരമായ നിയമങ്ങളും നിബന്ധനകളും അംഗീകരിക്കാത്ത ഉപഭോക്താക്കളെ ജസ്റ്റ് ലാന്‍ഡഡ് ഉപയോഗിക്കുന്നതില്‍ നിന്നും തടയും.

കമ്മ്യൂണിറ്റികള് എന്നാല് എന്താണ്. എനിക്കെങ്ങിനെ അത് മാറ്റുവാനാകും?

നിങ്ങള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍, നിങ്ങള്‍ പ്രാദേശിക കമ്മ്യൂണിറ്റിയിലെ (അതായത്, ഒരു രാജ്യം, നഗരം അല്ലെങ്കില്‍ പ്രദേശം) അംഗമാകുന്നു. അതുവഴി താത്പര്യമുള്ള വിരങ്ങള്‍, വ്യക്തികള്‍ എന്നിവയെക്കുറിച്ചറിയുവാനാകും. കമ്മ്യൂണിറ്റി മാറ്റുവാനായി, ആ പേജിന്റെ മുകള്‍ഭാഗത്തുള്ള സ്ഥലത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍‌ക്ക് വേണമെങ്കില്‍ പല പ്രാദേശിക കമ്മ്യൂണിറ്റികളിലും ചേര്‍ന്ന് അതില്‍ ഒന്നില്‍ നിന്നും ഒന്നിലേക്ക് പോകാം. മറ്റൊരു കമ്മ്യൂണിറ്റി നിങ്ങള്‍ സന്ദര്‍ശിച്ചാല്‍ അതില്‍ ചേരുവാന്‍ നിങ്ങള്‍‌ക്ക് താത്പര്യമുണ്ടോ എന്നു ചോദിക്കപ്പെടും.

എനിക്ക് അവശ്യത്തിലധികം ഇമെയില് ലഭിക്കുന്നു

എന്തെങ്കിലും പുതിയ വിവരങ്ങളുണ്ടെങ്കില്‍ (ഉദാഹരണത്തിന് മറ്റൊരു മെംബര്‍ നിങ്ങള്‍‌ക്ക് ഹലോ പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശമയക്കുക) ജസ്റ്റ് ലാന്‍ഡഡ് നിങ്ങള്‍‌ക്ക് ഒരു ഇമെയില്‍ അയക്കും. നിങ്ങള്‍‌ക്ക് ഇമെയിലുകളുടെ എണ്ണം കുറയ്ക്കണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ സെറ്റിങ്ങ്സ് ഇവിടെ മാറ്റാം ഇമെയില്‍ അറിയിപ്പുകള്‍.

എനിക്കു മനസ്സിലാകാത്ത ഭാഷയിലാണ് വിവരങ്ങള് കാണുന്നത്

നിങ്ങളുടെ പേജിന്റെ മുകള്‍ഭാഗത്ത് ഭാഷയുടെ സെറ്റിങ്ങ്സ് നിങ്ങള്‍‌ക്ക് മാറ്റുവാനുള്ള സം‌വിധാനമുണ്ട്. പ്രധാന ഭാഷ നിങ്ങള്‍ ഈ സൈറ്റ് ഏതു ഭാഷയില്‍ കാണുന്നോ അതാണ്. “കൂടാതെ അതും കാണിക്കുക” എന്നത് മറ്റ് ഉപഭോക്താക്കളുടെ ഏതൊക്കെ പോസ്റ്റിങ്ങ് കാണാം എന്നത് തീരുമാനിക്കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍‌ക്കുവേണമെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ഇംഗ്ലീഷിലേയും ജര്‍മ്മനിലേയും പോസ്റ്റിങ്ങുകള്‍ മാത്രം കാണാനാകുന്ന വിധത്തില്‍ മാറ്റാം.

എനിക്ക് ഒരു പോസ്റ്റ് എങ്ങിനെ നീക്കം ചെയ്യുവാനാകും?

നിങ്ങള്‍ പോസ്റ്റ് ചെയ്ത എന്തെങ്കിലും നീക്കം ചെയ്യണമെങ്കില്‍ (ഉദാഹരണത്തിന് ഒരു ഫോറം പോസ്റ്റിങ്ങ്), നിങ്ങളുടെ പോസ്റ്റിങ്ങില്‍ പോയി അതിന്നടുത്തുള്ള നീക്കം ചെയ്യുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Show content in:

Choose the languages you can read and you will only see content in those languages.