ഓണ്‍ ലൈനില്‍ സുരക്ഷിതമായിരിക്കുക.
ജസ്റ്റ് ലാന്‍ഡഡ് ഈ സൈറ്റില്‍ വ്യാജമായതും കുറ്റകരമായതുമായ നടപടികളെ തടയുവാനായി പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, ഞങ്ങള്‍ ഒരു ഇടപാടിലും ഭാഗഭാഗാകുന്നില്ലെന്നതും അതുകൊണ്ടു തന്നെ നിങ്ങള്‍ ഉള്‍പ്പെടുന്ന യാതൊരു ഇടപാടിനും ഗാരന്റി നല്‍കുവാന്‍ ഞങ്ങള്‍ക്കാകില്ലെന്നും ശ്രദ്ധിക്കുക. ഞങ്ങള്‍ വാങ്ങല്‍ അല്ലെങ്കില്‍ വില്പന അല്ലെങ്കില്‍ നിക്ഷേപ സേവനങ്ങള്‍ ഒന്നും നല്‍കുന്നില്ല, മാത്രമല്ല ഒരു ഇടപാടിനെക്കുറിച്ചുപദേശിച്ചും ഗാരന്റി നല്‍കിയും ഞങ്ങള്‍ ഇ-മെയിലുകള്‍ ഒന്നും അയക്കുന്നതുമല്ല.
വ്യാജമായ ഒരു പരസ്യം നിങ്ങള്‍ കാണുകയാണെങ്കില്‍, “റിപ്പോര്‍ട്ട്” ബട്ടണില്‍ ക്ലിക്ക് ചെയ്ത് അതിനെക്കുറിച്ച് ഞങ്ങളെ അറിയിക്കുക. ഇത് അതിനെ വേര്‍തിരിച്ചറിയുവാനും കുറ്റകരമായ പ്രവര്‍ത്തികളെ തടയുവാനും ഞങ്ങളെ സഹായിക്കുന്നു.
ഉപദേശം
ഓണ്‍-ലൈനില്‍ എങ്ങിനെ സുരക്ഷിതമായിരിക്കാം എന്ന്‍ അറിയുവാനായി താഴെപ്പറയുന്ന ഉപദേശം വായിക്കുവാന്‍ ഒരു നിമിഷം ചിലവാക്കുക.
- നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍, ഓണ്‍-ലൈന്‍ പണമടക്കുവാനായി നിങ്ങളുടെ സേവനധാതാവിന്റെ വിവരങ്ങള്‍ (പെ പാല്‍ തുടങ്ങിയവ) മറ്റുവിധത്തില്‍ ശരിയല്ലെങ്കില്‍ നല്‍കാതിരിക്കുക. വ്യക്തിപരമായ വിവരങ്ങള്‍ക്കായുള്ള ഒരു അഭ്യര്‍ത്ഥന വ്യാജ പ്രവര്‍ത്തികള്‍ക്കുള്ള ഒരു ശ്രമമായിരിക്കാം.
- സത്യമാകുവാന്‍ വിഷമമുള്ള ഇടപാടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ? അങ്ങിനെയെങ്കില്‍, ശ്രദ്ധയോടെയിരിക്കുക. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി ഉയര്‍ന്ന കമ്മീഷന്‍, അല്ലെങ്കില്‍ ആയിരം യൂറോക്ക് ഒരു പുതിയ കാര്‍, അല്ലെങ്കില്‍ കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ എന്നിങ്ങനെയുള്ളത് മിക്കവാറും വ്യാജമായിരിക്കും. വിശ്വസനീയമല്ലാത്ത നല്ല ഇടപാടുകളെന്നാല്‍ തട്ടിപ്പുതന്നെ.
- സൗജന്യം! സൗജന്യമെന്ന വാക്കുകേട്ടാല്‍ സാധാരണ സംഭവിക്കുന്നത് കോമണ്‍ സെന്‍സ് എന്ന വസ്തു ഇല്ലാതാകുകയാണ്. വ്യാജന്മാര്‍ ഇതിനെ മുതലെടുക്കുന്നു; പ്രത്യേകിച്ചും മ്യഗങ്ങളുടെ വില്പനയില്‍. വളര്‍ത്തുമ്യഗത്തെ “ദത്തെടുക്കുവാനായി” ഒരു നല്ല വീട്ടുകാരെ വേണം. എന്നാല്‍ അതില്‍ അതിനെ എത്തിച്ചുകൊടുക്കുവാനായി പണമയക്കണം എന്നെഴുതില്ല. അല്ല, നിങ്ങള്‍ അതടച്ചു എന്നു തന്നെ കരുതു, എന്നാല്‍ വരവായി ഇനി കയറ്റുമതി ചുങ്കം വേണം. ഈ വളര്‍ത്തുമ്യഗം ഒരു സ്വപ്നജീവി മാത്രമാണ്, അതെത്തലുണ്ടാകില്ല.
- പെട്ടെന്ന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുവാനുള്ള മാര്‍ഗമുപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടാല്‍ (ഉദാഹരണത്തിന് വെസ്റ്റേണ്‍ യൂണിയന്‍ അല്ലെങ്കില്‍ മണിഗ്രാം) സൂക്ഷിക്കുക. നിങ്ങള്‍ ഒരു വ്യാജനുമായാണ് ഇടാപാടുനടത്തുന്നതെന്നതിന് സാധ്യതകള്‍ ഉയര്‍ന്നതാണ്. വ്യാജ ഐ ഡി കള്‍ ചില രാജ്യങ്ങളില്‍ എളുപ്പത്തില്‍ സ്യഷ്ടിക്കുവാനാകും. അതുകൊണ്ടു തന്നെ നിങ്ങളയക്കുന്ന പണം അവര്‍ എളുപ്പത്തില്‍ കൈപറ്റും, അത് പിന്നീട് തിരിച്ചു പിടിക്കുവാനുമാകില്ല.
- അജ്ഞാതത്വം ഒരു മുന്നറിയിപ്പാണ്. സൗജന്യ ഇ-മെയില്‍ സത്യത്തില്‍ ഒരു പ്രശ്നം കൂടിയാണ്. കാരണം ദശലക്ഷക്കണക്കിനാളുകളാണ് യാഹൂ, ജി മെയില്‍, ഹോട്ട് മെയില്‍ പോലുള്ള സൗജന്യ ഇ-മെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് കുറ്റവാളികള്‍ക്കും ഉപയോഗപ്രദമാകുന്നു. മോബൈല്‍ നമ്പറുകള്‍, വര്‍ച്വല്‍ നമ്പറുകള്‍ എന്നിവയെക്കുറിച്ച് സൂക്ഷിക്കുക. ആദ്യത്തേത് വെറും പ്രി പെയ്ഡ് നമ്പറാകാം, രണ്ടാമത്തേതില്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ സംസാരം മറ്റൊരിടത്തേക്ക് നിങ്ങളറിയാതെ തിരിച്ചുവിട്ടേക്കാം.
സാധാരണ തട്ടിപ്പുകള്‍
*വ്യാജന്മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ ഒന്ന് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമെങ്ങിനെ എടുക്കും എന്നതാണ്. അതുകൊണ്ട് അവര്‍ ഇതിനായി ചില ഇടനിലക്കാരെ ഏര്‍പ്പാടാക്കുന്നു (സാധാരണയായി ഇടപാടുകള്‍ക്ക് തദ്ദേശവാസിയായ ഒരാള്‍ വേണമെന്ന ന്യായമായിരിക്കും ഇതിനുപയോഗികുക). നിങ്ങളോട് പണം അയാള്‍ക്ക് കൈമാറ്റം ചെയ്യുവാന്‍ ആവശ്യപ്പെടും. നിങ്ങള്‍ ഇതില്‍ ചെന്നുപെട്ടാല്‍ പണം നഷ്ടപ്പെട്ടതു തന്നെ. നിങ്ങളുടെ പണം നിങ്ങളുടെ ബാങ്ക് കൈമാറ്റം ചെയ്യും, അത് പുറം നാട്ടുകാരന്റെ കയ്യില്‍ എത്തിപ്പെട്ടാല്‍ പിന്നെ അത് തിരിച്ചുപിടിക്കുവാനും പറ്റില്ല. *നിങ്ങള്‍ക്ക് ഒരു കാഷിയര്‍ ചെക്കോ മണി ഓര്‍ഡറോ ലഭിക്കുകയാണെങ്കില്‍ അത് വ്യാജമായിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് അറിയുക. കുറ്റവാളികള്‍ ബാങ്കുകള്‍ ചെക്ക് അപ്പോള്‍ തന്നെ ക്രെഡിറ്റ് ചെയ്യുന്നുവെന്നത് ഉപയോഗപ്പെടുത്തുന്നു. ചെക്ക് വ്യാജമെങ്കില്‍ ബാങ്കിന് പണം തിരിച്ച് ആവശ്യപ്പെടാം എന്നത് മിക്കവാറും പേര്‍ക്കറിയില്ല. ഇതിന്നിടക്ക് നിങ്ങള്‍ നിങ്ങളുടെ വസ്തു കൈമാറ്റം ചെയ്തുവെങ്കില്‍, നഷ്ടം നിങ്ങള്‍ക്കു തന്നെ.- പണം മുന്‍കൂറായി: ഒരു ഫ്ലാറ്റിന് ഡെപ്പോസിറ്റായോ, ഒരു കാറിന് ഡൗണ്‍ പേമെന്റ് ആയോ അല്ലെങ്കില്‍ എന്തെങ്കിലുമെത്തിക്കുവാന്‍ മുന്‍കൂറായോ ആണെങ്കിലും മുന്‍കൂര്‍ പണമെന്നതിനെ സൂക്ഷിക്കുക. ഇത് ഒരു ട്രാന്‍സ്ഫര്‍ മാര്‍ഗമുപയോഗിച്ചാണ് അടച്ചതെങ്കില്‍ അത് പിന്നെ നിങ്ങള്‍ക്ക് തിരിച്ചു കിട്ടില്ല. നിങ്ങള്‍ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയാണെങ്കില്‍, ആദ്യം അങ്ങിനെ ഒരു ഫ്ലാറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തുക, പിന്നെ അത് വാടകയ്ക്ക് നല്‍കുന്നയാളുതന്നെയാണതിന്റെ ഉടമയെന്നതും. മറ്റൊരു അപായസൂചന മറ്റു രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരാണ്, അവര്‍ ഒരിടത്തും വാടകയ്ക്ക് നല്‍കുന്ന ഫ്ലാറ്റ് മറ്റൊരു രാജ്യത്തിലുമെന്ന അവസ്ഥ. ഇതിനെക്കുറിച്ച് നല്ലവണ്ണം ആലോചിക്കുക.
- സാധാരണയായി കാണുന്ന മറ്റൊരു കളവ് ഇനത്തിന്റെ വിലയില്‍ കൂടുതലായ മൂല്യമുള്ള ഒരു ചെക്ക് അയക്കുക എന്നതാണ്. ഈ ചെക്ക് വ്യാജമായിരിക്കും. വാങ്ങിക്കുന്നയാള്‍, തനിക്കൊരു തെറ്റു പറ്റിയെന്നും ശേഷിച്ച പണം അയച്ചു തരണമെന്നും അഭ്യര്‍ത്ഥിക്കും. ഇതില്‍ അത്ഭുതമെന്തിരിക്കുന്നു എന്നായിരിക്കും. നിങ്ങളുടെ ബാങ്ക് നിങ്ങള്‍ക്ക് ക്രെഡിറ്റ് തന്നു, നിങ്ങള്‍ അധിക പണം തിരിച്ചയക്കുകയും ചെയ്തു. പിന്നീടാണ് നിങ്ങള്‍ അറിയുക, നിങ്ങള്‍ക്ക് തന്ന ചെക്ക് വ്യാജമായിരുന്നുവെന്നും ബാങ്ക് നിങ്ങള്‍ക്ക് ക്രെഡിറ്റ് ചെയ്ത തുക തിരിച്ചു പിടിച്ചുവെന്നു. കൂടാതെ നിങ്ങള്‍ അധികമെന്നു കരുതി തിരിച്ചയച്ചത് നഷ്ടപ്പെട്ടുവെന്നും.
- ഇത്രയും കാലമായിട്ടും ഒരാള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കയ്യിലുള്ള ദശലക്ഷക്കണക്കിന് ഡോളറുകള്‍ അവര്‍ക്ക് നിങ്ങള്‍ ചെയ്യാനിരിക്കുന്ന സഹായത്തിനു കമ്മീഷനായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഇ-മെയില്‍ വന്നിട്ടില്ലെങ്കില്‍, അതിനെക്കുറിച്ചും സൂക്ഷിക്കുക. ഇത് മറ്റൊരു തട്ടിപ്പാണ്. അങ്ങിനെയൊരു പണമില്ലെന്നു മാത്രമല്ല, അത് ട്രാന്‍സ്ഫര്‍ ചെയ്യുവാനായി നിങ്ങള്‍ അടച്ച “ഫീ” നിങ്ങള്‍ക്ക് നഷ്ടവുമാകും. ഈ കളവിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമെങ്കില്‍ നിങ്ങള്‍ ചിന്തിക്കുക, ഇത് മറ്റ് പല രൂപത്തിലും വരാം (സ്വര്‍ണ്ണം, രത്നം… അങ്ങിനെയങ്ങിനെ)